വിടി ബല്‍റാമിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം ; എംഎല്‍എയുടെ ഓഫീസിലേക്ക് ഇന്ന് സിപിഎം മാര്‍ച്ച്

തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
വിടി ബല്‍റാമിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം ; എംഎല്‍എയുടെ ഓഫീസിലേക്ക് ഇന്ന് സിപിഎം മാര്‍ച്ച്

പാലക്കാട് :  എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയുടെ ഓഫീസിലേക്ക് ഇന്ന് സിപിഎം മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച സിപിഎം പ്രവര്‍ത്തകര്‍ എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ചടങ്ങിനെത്തിയ എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കല്ലേറു നടത്തുകയും ചെയ്തതിന്റെ പേരില്‍ തൃത്താല മണ്ഡലത്തില്‍ യുഡിഎഫ് ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.  ദീര്‍ഘദൂര ബസുകള്‍ ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ സ്തംഭിച്ചു. വാഹനഗതാഗതം തടഞ്ഞതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കടകമ്പോളങ്ങള്‍ മിക്കതും അടഞ്ഞുകിടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com