കൊച്ചിയില്‍ സിപിഎം- സിപിഐ പോര് മുറുകുന്നു; സിപിഎം പുറത്താക്കിയ നേതാവ് സിപിഐ മണ്ഡലം സെക്രട്ടറി 

സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എം ഡി ആന്റണി സിപിഐയുടെ കൊച്ചി മണ്ഡലം സെക്രട്ടറി
കൊച്ചിയില്‍ സിപിഎം- സിപിഐ പോര് മുറുകുന്നു; സിപിഎം പുറത്താക്കിയ നേതാവ് സിപിഐ മണ്ഡലം സെക്രട്ടറി 

കൊച്ചി: സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന എം ഡി ആന്റണി സിപിഐയുടെ കൊച്ചി മണ്ഡലം സെക്രട്ടറി. ഫോര്‍ട്ടുകൊച്ചിയില്‍ ഞായറാഴ്ച അവസാനിച്ച സിപിഐ മണ്ഡലം സമ്മേളനമാണ് എം ഡി ആന്റണിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അതേസമയം എംഡി ആന്റണിയെ സെക്രട്ടറിയാക്കിയ സിപിഐ നടപടിയെ സിപിഎം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. 

സിപിഎം പുറത്താക്കിയ ഇദ്ദേഹത്തെ സിപിഐയില്‍ എടുത്തതിനെ ചൊല്ലി കുറച്ചുകാലമായി കൊച്ചിയില്‍ ഇരുപാര്‍ട്ടികളും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇടതുമുന്നണിയുടെ പരിപാടിയില്‍ പോലും ഒന്നിച്ച് പങ്കെടുക്കുവാന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നില്ല. മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണം രണ്ടായി നടത്തിയതും വിവാദമായിരുന്നു. 

എംഡി ആന്റണിയെ ഇടതുമുന്നണി യോഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ് സിപിഎം കൊച്ചിയില്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ യോഗത്തില്‍ ആരെ പങ്കെടുപ്പിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് സിപിഐയും പ്രഖ്യാപിച്ചു. ഇതോടെ പാര്‍ട്ടികള്‍ അകലുകയായിരുന്നു. ഇതിനിടെ വിമത നേതാവിനെ സിപിഐ സെക്രട്ടറിയാക്കിയത് സിപിഎമ്മിനെ കൂടുതല്‍ ചൊടിപ്പിച്ചിരിക്കുകയാണ്. 

അതേസമയം സിപിഐ സമ്മേളനത്തില്‍ സിപിഎമ്മുകാരനായ കെ ജെ മാക്‌സി എംഎല്‍എയെ പ്രതിനിധികളില്‍ പലരും രൂക്ഷമായി വിമര്‍ശിച്ചു. കാനം രാജേന്ദ്രന്‍ നയിച്ച ജാഥയില്‍ നിന്ന് എംഎല്‍എ ബോധപൂര്‍വ്വം വിട്ടുനിന്നതായി പ്രതിനിധികള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com