കാസര്‍ഗോഡ്: ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയെയും ഗര്‍ഭസ്ഥ ശിശുവിനെയും ചുട്ടുകൊന്ന കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ് രിയ (21) ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഗോവയില മിസ് രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ് രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2011 ഓഗസ്റ്റ് 7നാണ് സംഭവം. പുലര്‍ച്ച് ആറിന് ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ് രയിയുടെ ദേഹത്താ് ജനലിലൂടെ പ്രതി പെട്രോള്‍ ഒഴിക്കുകയും തീപ്പെട്ട ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്നു അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കുംതീ പടര്‍ന്നു. പ്രോസിക്യൂഷന് വേണ്ടി പി രാഘവന്‍ ഹാജരായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ