ജിഎന്‍പിസി മദ്യപാന പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു: പുതിയ കേസുമായി എക്‌സൈസ്

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണമുയരുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് മദ്യപാന പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നുവെന്ന് എക്‌സൈസ് വകുപ്പ്
ജിഎന്‍പിസി മദ്യപാന പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു: പുതിയ കേസുമായി എക്‌സൈസ്

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണമുയരുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് മദ്യപാന പാര്‍ട്ടികളും സംഘടിപ്പിച്ചിരുന്നുവെന്ന് എക്‌സൈസ് വകുപ്പ്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിന്‍ അജിത് കുമാറിന്റെ വീട്ടില്‍ എക്‌സൈസ് നടത്തിയ തെരച്ചിലില്‍ മദ്യപാന പാര്‍ട്ടിയുടെ ടിക്കറ്റുകളും എയര്‍ഗണ്ണും കണ്ടെത്തി. അജിത്തിന് എതിരെ പുതിയ കേസ് എടുക്കുമെന്ന് എക്‌സസൈസ് അറിയിച്ചു. 

അതേസമയം അജിത്കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കുട്ടികളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ജുവനൈല്‍ നിയമപ്രകാരവും മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചും കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com