അഭിമന്യു കൊലപാതകം: ഒരാൾകൂടി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

അഭിമന്യു കൊലപാതകം: ഒരാൾകൂടി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

പോപ്പുലർ ഫ്രണ്ട് ‐എസ്ഡിപിഐ പ്രവർത്തനായ മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്

കൊച്ചി:മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ബി​​​രു​​​ദവി​​​ദ്യാ​​​ർ​​​ഥി​ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒരാൾ ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. പോപ്പുലർ ഫ്രണ്ട് ‐എസ്ഡിപിഐ പ്രവർത്തനായ മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. ഗൂഡാലോചനയില്‍ അനസിന് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. ഇതോടെ കൊലപാതകക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കല്ലറയ്‌ക്കൽപറമ്പിൽ നവാസ് (39), ചുള്ളിക്കൽ സ്വദേശി ജെഫ്രി (30) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ‌് ചെയ്‌തിരുന്നു. അതേസമയം മു​​​ഖ്യ​​​പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ അ​​​റ​​​ബി​​​ക് വി​​​ദ്യാ​​​ർ​​​ഥി മു​​​ഹ​​​മ്മ​​​ദി​​​നെ​​യും മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും​​​കു​​​റി​​​ച്ച് ഇ​​നി​​യും വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഇവർക്കായുള്ള അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. പ്ര​​​തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നൂ​​​റി​​​ലേ​​​റെ​​​പ്പേ​​​രു​​​ടെ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഫോ​​​ണ്‍ വി​​​ളി​​​ക​​​ളും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ​​​സെ​​​ൽ വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷി​​​ച്ചുവ​​രു​​ന്നു. 

സം​​​ഭ​​​വ​​ദി​​​വ​​​സ​​​വും അ​​​തി​​​നു​​​മു​​​ന്പും പ്ര​​​തി​​​ക​​​ളെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​വ​​രു​​ടെ​​​യും പ്ര​​തി​​ക​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും പ്ര​​തി​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള മ​​റ്റു​​ള്ള​​വ​​രു​​ടെ​​യും ഫോ​​​ണ്‍ന​​​ന്പ​​​റു​​​ക​​​ളും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും സൈ​​​ബ​​​ർ​​ സെ​​​ല്ലി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​ണ്ട്. കൊ​​ല്ല​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ ഫോ​​​ണി​​​ലേ​​​ക്കു വ​​ന്ന കോ​​​ളു​​​ക​​​ളും വി​​ശ​​ദ​​മാ​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​യാ​​ണ്. ഇ​​ടു​​ക്കി വ​​ട്ട​​വ​​ട​​യി​​ലാ​​യി​​രു​​ന്ന അ​​ഭി​​മ​​ന്യു​​വി​​നെ കോ​​ള​​ജി​​ലേ​​ക്കു വി​​ളി​​ച്ചു​​വ​​രു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം

പ്ര​​​തി​​​ക​​​ളി​​​ൽ മി​​​ക്ക​​​വ​​​രും എ​​​സ്ഡി​​​പി​​​ഐ-​​​കാ​​​ന്പ​​​സ് ഫ്ര​​​ണ്ട് പ​​​ശ്ചാ​​​ത്ത​​​ല​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ​​​ർ​​ക്കു നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നോ മ​​​റ്റു തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്നോ സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. പ്ര​​തി​​ക​​ളു​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​ൾ​​ക്കും നീ​​ക്ക​​മു​​ണ്ട്. ആ​​​ല​​​പ്പു​​​ഴ, മ​​ല​​പ്പു​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും ഇ​​​ത​​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും പ്ര​​തി​​ക​​ൾ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​​ട​​​ന്നു​​വ​​രു​​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com