കെഎസ്ആര്‍ടിസിയുടെ തൊഴിലാളി സ്‌നേഹം; അഞ്ച് മാസം മുന്‍പ് രാജിവെച്ചയാള്‍ക്കും ശമ്പളം

മൂന്നാര്‍ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന വ്യക്തി അഞ്ച് മാസം മുന്‍പ് കെഎസ്ആര്‍ടിസിയില്‍ നിന്നും രാജി വെച്ചു
കെഎസ്ആര്‍ടിസിയുടെ തൊഴിലാളി സ്‌നേഹം; അഞ്ച് മാസം മുന്‍പ് രാജിവെച്ചയാള്‍ക്കും ശമ്പളം

ആര് വിചാരിച്ചാവും നന്നാവാത്ത സ്ഥാപനമാണെന്നും വെറുതെ സമയം കളയേണ്ട എന്നുമായിരുന്നു കെഎസ്ആര്‍ടിസിയുടെ എംഡി പദവി ഏറ്റെടുക്കുമ്പോള്‍ പലരും പറഞ്ഞത്. എന്നാല്‍ ഒരുമിച്ച് നിന്നാള്‍ ഈ സ്ഥാപനത്തെ രക്ഷപെടുത്താന്‍ കഴിയുമെന്നാണ് തോന്നല്‍...കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അയച്ച കത്തിലായിരുന്നു ടോമിന്‍ തച്ചങ്കരിയുടെ വാക്കുകള്‍. എന്നാല്‍ പ്രതിസന്ധിയില്‍ വലയുന്ന സ്ഥാപനത്തില്‍ നിന്നും അഞ്ച് മാസം മുന്‍പ് രാജിവെച്ചയാള്‍ക്കും ശമ്പളം നല്‍കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. 

മൂന്നാര്‍ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന വ്യക്തി അഞ്ച് മാസം മുന്‍പ് കെഎസ്ആര്‍ടിസിയില്‍ നിന്നും രാജി വെച്ചു. ജല അതോറിറ്റിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാള്‍ ഇയാള്‍ക്കും കഴിഞ്ഞ മാസത്തെ ശമ്പളം അക്കൗണ്ടിലെത്തിച്ചു കെഎസ്ആര്‍ടിസി. 

സൂപ്രണ്ട് തലത്തില്‍ വന്ന വീഴ്ചയാണ് ഇതിന് ഇടയാക്കിയത്. അക്കൗണ്ടില്‍ വന്ന ശമ്പളം പിന്‍വലിച്ചതിന് ശേഷം ജീവനക്കാരന്‍ തന്നെയാണ് സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. 

കഴിഞ്ഞ ദിവസം വരെ ഇയാള്‍ക്ക് ശമ്പളം നല്‍കിയതിന്റെ രേഖകളും മറ്റുള്ളവരുടേതിനൊപ്പം നോട്ടീസ് ബോര്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവരം പുറത്തു വന്നതോടെ ഇത് അപ്രത്യക്ഷമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com