നിര്‍മാതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് പൊലീസ്; പ്രതിഫലം 25 ലക്ഷം

കിട്ടാനുള്ള ഒരു കോടി രൂപ വാങ്ങി നല്‍കിയാല്‍ കാല്‍ക്കോടി രൂപ കമ്മിഷന്‍ എന്നായിരുന്നു കോട്ടയം ജില്ലയിലെ ഒരു സിഐയ്ക്കും സംഘത്തിനും ലഭിച്ച വാഗ്ദാനം
നിര്‍മാതാവിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് പൊലീസ്; പ്രതിഫലം 25 ലക്ഷം

തിരുവനന്തപുരം: മറ്റൊരു വ്യക്തിയില്‍ നിന്നും സിനിമാ നിര്‍മാതാവിനെ കിട്ടാനുള്ള ഒരു കോടി രൂപ വാങ്ങിക്കൊടുത്തതിന് പൊലീസിന് കമ്മീഷന്‍ 25 ലക്ഷം രൂപ. മംഗലാപുരം സ്വദേശിയില്‍ നിന്നും കിട്ടാനുള്ള ഒരു കോടി രൂപ വാങ്ങി നല്‍കിയാല്‍ കാല്‍ക്കോടി രൂപ കമ്മിഷന്‍ എന്നായിരുന്നു കോട്ടയം ജില്ലയിലെ ഒരു സിഐയ്ക്കും സംഘത്തിനും ലഭിച്ച വാഗ്ദാനം.

സഹപ്രവര്‍ത്തകരുമായി ആലോചിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്ത പൊലീസ് നേരെ മംഗലാപുരത്തേക്ക് തിരിച്ചു. നിര്‍മാതാവിന്റെ ആളുകളും പൊലീസിന് ഒപ്പമുണ്ടായിരുന്നു. മംഗലാപുരത്ത് നിന്നും സംഘം പണം നല്‍കാനുള്ള വ്യക്തിയെ പിടികൂടി. 

സിനിമാ സ്റ്റൈലില്‍ അയാളുടെ കൈകാലുകള്‍ ബന്ധിച്ചായിരുന്നു മംഗലാപുരത്ത നിന്നും കോട്ടയത്തേക്ക് എത്തിച്ചത്. മദ്യം അടക്കമുള്ളവയെ കൂടെക്കൂട്ടിയായിരുന്നു പൊലീസ് സംഘത്തിന്റെ ക്വട്ടേഷന്‍. വിവരം അറിഞ്ഞ് മംഗലാപുരത്ത നിന്നും പണം തരാനുള്ള ആളുകളുടെ ബന്ധുക്കളെത്തി. 

ഒരു കോടി രൂപ നിര്‍മാതാവിന് നല്‍കി അവര്‍ മടങ്ങി. കിട്ടിയ തുകയില്‍ നിന്നും 25 ലക്ഷം രൂപ അപ്പോള്‍ തന്നെ നിര്‍മാതാവ് പൊലീസ് സംഘത്തിന് നല്‍കി. ഇതുമായിബന്ധപ്പെട്ട് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ സംഭവം ശരിയാണെന്ന് വ്യക്തമായി. 

എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലാ എന്നും പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നുംജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com