ആലപ്പുഴ; കാലാവസ്ഥ ശക്തമായതിനെ തുടര്‍ന്ന് ദുരിതത്തിലായ ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് അഞ്ചിന് യോഗം ചേരും.
മഴ ശക്തമായത് ജില്ലയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ആലപ്പുഴയിലെ പലസ്ഥലങ്ങളും വെള്ളത്തിന് അടിയിലാണ്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് മഴക്കെടുതിയുടെ പാക്കേജ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ഇതിന്റെ ഭാഗമായി തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ