ആഗസ്റ്റ് അഞ്ചിലെ പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം 

ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ (കാറ്റഗറി നമ്പര്‍ 399/17, 396/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് അഞ്ചിന് നടത്തുന്ന ഒ.എം.ആര്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
ആഗസ്റ്റ് അഞ്ചിലെ പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം 

കൊച്ചി: ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍ (കാറ്റഗറി നമ്പര്‍ 399/17, 396/17) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷാകേന്ദ്രത്തില്‍ മാറ്റം. ജില്ലയിലെ പള്ളിപോര്‍ട് സെന്റ് മേരീസ് എച്ച് എസ് എന്ന പരീക്ഷാ കേന്ദ്രത്തിനു പകരമായി ഞാറയ്ക്കല്‍ പെരുമ്പിള്ളി മാരെല്ലോ പബ്ലിക്‌ സ്‌കുള്‍ 682503 (ഫോണ്‍ 04842494178) എന്ന പരീക്ഷാ കേന്ദ്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. 

പള്ളിപോര്‍ട് സെന്റ് മേരീസ് എച്ച് എസ് എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ (രജിസ്റ്റര്‍ നമ്പര്‍ 341859 മുതല്‍ 342058 വരെ) ഞാറയ്ക്കല്‍ പെരുമ്പിള്ളി മാരെല്ലോ പബ്ലിക്‌ സ്‌കുള്‍ എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. തങ്ങള്‍ നിലവില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തിട്ടുളള അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ എന്നിവയും പരീക്ഷാര്‍ത്ഥികള്‍ ഹാജരാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com