കോട്ടയത്തെ ചില സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കോട്ടയത്തെ ചില സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ചങ്ങനാശ്ശേരി താലൂക്കിലെ  നക്രല്‍ പുതുവര്‍, ഗവണ്‍മെന്റ് യുപിഎസ് പെരുന്ന എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 58 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളെജുകള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com