എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും

കേരളത്തില്‍ നിന്ന് ഒഴിവ് വന്ന രാജ്യസഭാസീറ്റകളിലേക്ക് ഒരു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും മത്സരിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം
എല്‍ഡിഎഫിന്റെ രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവ് വന്ന രാജ്യസഭാസീറ്റകളിലേക്ക് ഒരു സീറ്റില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയും മത്സരിക്കും. ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. മറ്റുഘടകകക്ഷികള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചെങ്കിലും ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മുന്നണിയിലെ പ്രമുഖപാര്‍ട്ടികള്‍ ഉറപ്പുനല്‍കി. കേരളാ കോണ്‍ഗ്രസ് സ്‌കറിയാ വിഭാഗംഒഴികെയുള്ള മറ്റ് കക്ഷികളാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചത്

ജൂണ്‍ 21നാണ് തെരഞ്ഞടുപ്പ്. പി.ജെ.കുര്യന്‍ (കോണ്‍ഗ്രസ്), സി.പി.നാരായണന്‍ (സിപിഎം), ജോയ് എബ്രഹാം (കേരളാ കോണ്‍ഗ്രസ്) എന്നിവരുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ മൂന്നില്‍ രണ്ട് സീറ്റിലും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കാണ് വിജയിക്കാന്‍ കഴിയുക.
 

മുന്നണി വിപുലീകരണം സംബന്ധിച്ച് എല്‍ഡിഎഫ് കൂട്ടായ തീരുമാനമെടുക്കും. സിപിഐയുമായി തര്‍ക്കമില്ലെന്നും വ്യത്യസ്ത പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ മാത്രമാണ് ഉള്ളതെന്നും എല്‍ഡിഎഫ് കണ്‍വീനറായി തെരഞ്ഞടുത്തതിന് പിന്നാലെ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com