ചെങ്ങന്നൂരില്‍ സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞു; യുഡിഎഫില്‍ ചേര്‍ന്ന മാണിയുടെ കാര്യം ഇനി പ്രസക്തമല്ല: കാനം 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ജയത്തിലുടെ സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
ചെങ്ങന്നൂരില്‍ സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞു; യുഡിഎഫില്‍ ചേര്‍ന്ന മാണിയുടെ കാര്യം ഇനി പ്രസക്തമല്ല: കാനം 

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് ജയത്തിലുടെ സിപിഐ നിലപാട് ശരിയെന്ന് തെളിഞ്ഞെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയുടെ കാര്യത്തില്‍ സിപിഐ സ്വീകരിച്ച നിലപാടിനുളള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. ഇനി മാണിയുടെ നേതൃത്വത്തിലുളള കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യേണ്ടതില്ല. ഈ വിഷയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും കാനം പ്രതികരിച്ചു.

കെ എം മാണിയോടുളള സിപിഐ നിലപാടില്‍ മാറ്റമില്ല. യുഡിഎഫില്‍ ചേര്‍ന്ന മാണിയുടെ കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കാനം പറഞ്ഞു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കെ എം മാണിയെ എല്‍ഡിഎഫുമായി സഹകരിപ്പിക്കുന്നതിനുളള നീക്കങ്ങളെ തുടക്കം മുതല്‍ സിപിഐ എതിര്‍ത്തിരുന്നു.  ഇതിന് വേണ്ടിയുളള നീക്കങ്ങളുമായി സിപിഎം മുന്നോട്ടുപോകുന്നതിനിടെയായിരുന്നു സിപിഐയുടെ എതിര്‍പ്പ്. ബിജെപിയുടെ വോട്ടുകള്‍ ലഭിച്ചാല്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് പറഞ്ഞ കാനം രാജേന്ദ്രന്‍ മാണിയുടെ കാര്യത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com