നിപ്പാ: ബീവറേജസ് തുറക്കാന്‍ ഭയന്ന് ജീവനക്കാര്‍; അവധി വേണമെന്നാവശ്യം 

നിപ്പാ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് - മലപ്പുറം ജില്ലകളിലെ  ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യവുമായി ജീവനക്കാര്‍
നിപ്പാ: ബീവറേജസ് തുറക്കാന്‍ ഭയന്ന് ജീവനക്കാര്‍; അവധി വേണമെന്നാവശ്യം 

കോഴിക്കോട്: നിപ്പാ വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് - മലപ്പുറം ജില്ലകളിലെ  ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കണമെന്ന ആവശ്യവുമായി ജീവനക്കാര്‍. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി, എക്‌സൈസ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, കെഎസ്ബിസി റീജ്യണല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.


കോഴിക്കോട് - മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് ബാധിച്ച് ആകെ റിപ്പോര്‍ട്ട് ചെയ്ത 18 കേസുകളില്‍ 17 ആളുകളും മരിക്കുകയുണ്ടായി.ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഹോസ്പിറ്റലുകളുള്ള റൂട്ടുകളില്‍ ബസ്സില്‍ യാത്രചെയ്ത് ഓഫീസിലേക്ക് വരുന്ന ജീവനക്കാരും പരിഭ്രാന്തിയിലാണ്. മെഡിക്കല്‍ കോളേജുകളില്‍ നിന്നും മറ്റുമുള്ള രോഗികളോടൊപ്പം ബസ്സില്‍ യാത്രചെയ്യേണ്ട സാഹചര്യം ജീവനക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

മദ്യം വാങ്ങിക്കാനെത്തുന്നവരില്‍ 90 ശതമാനം ആളുകളും പണവും ബില്ലുകളും വായില്‍ കടിച്ചുപിടിച്ചാണ് ഷോപ്പ് ജീവനക്കാരുടെ കൈകളിലേക്ക് നല്‍കുന്നത്. രാവിലെ മുതല്‍ രാത്രി എട്ടുമണി വരെ ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും. പലഭാഗത്തുനിന്നും വരുന്ന ആളുകളാണ് ഉപഭോക്താക്കളായി ദിവസവും ഷോപ്പുകളില്‍ എത്തുന്നത് ഇത് ജീവനക്കാര്‍ക്കിടയില്‍ വൈറസ് ബാധ പടരാന്‍ ഇടയാക്കുമെന്നും ജീവനക്കാര്‍ ആശങ്കയിലാണെന്നും ജീവനക്കാര്‍ പറയുന്നു. 

പല ജീവനക്കാരും ഭയന്ന അവധിയെടുത്തിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍്ക്കും കോടതിക്കും അവധി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച നിയന്ത്രണ വിധേയമാകുന്നതുവരെ കോഴിക്കോട് ജില്ലയിലെ കെസിബിസി ഔട്ട്‌ലെറ്റുകള്‍ക്കും  ഓഫീസുകള്‍ക്കും അവധി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com