കെവിനെ ആയുധമാക്കാന്‍ പ്രതിപക്ഷം; സജി ചെറിയാന്‍ ഭരണപക്ഷത്തിന്റെ തുറുപ്പുചീട്ട്: നിയമസഭ പ്രക്ഷുബ്ധമാകും 

കെവിന്റെ ദുരഭിമാനക്കൊലയും അതില്‍ പൊലീസിന് പറ്റിയ വീഴ്ചയും ആയുധമാക്കിയായിരിക്കും പ്രതിപക്ഷം സഭയില്‍ എത്തുക.
കെവിനെ ആയുധമാക്കാന്‍ പ്രതിപക്ഷം; സജി ചെറിയാന്‍ ഭരണപക്ഷത്തിന്റെ തുറുപ്പുചീട്ട്: നിയമസഭ പ്രക്ഷുബ്ധമാകും 

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം. കെവിന്‍ കൊലപാതം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. കെവിന്റെ ദുരഭിമാനക്കൊലയും അതില്‍ പൊലീസിന് പറ്റിയ വീഴ്ചയും ആയുധമാക്കിയായിരിക്കും പ്രതിപക്ഷം സഭയില്‍ എത്തുക. നിരന്തരമായി നടക്കുന്ന പൊലീസ് വീഴ്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രമം. പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ആഭ്യന്തരവകുപ്പ് പൂര്‍ണപരാജമാണെന്ന വാദം പ്രതിപക്ഷം കൂടുതല്‍ ശക്തമാക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷം പ്രതിപക്ഷത്തിന്റെ ആക്രമണത്തെ ചെറുക്കുക. 

ഉപതെരഞ്ഞെടുപ്പ് ജയിച്ചുവന്ന സജി ചെറിയാന്റെ  സത്യപ്രതിജ്ഞയും ഇന്ന് നടക്കും. യുഡിഎഫിന് ജനങ്ങള്‍  നല്‍കിയ മറുപടിയാണ് തന്റെ വിജയമെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ് വിജയത്തോടെ കേരളത്തില്‍ പ്രതിപക്ഷം ദുര്‍ബലമായെന്നും അദ്ദേഹം പറഞ്ഞു. സംഘടനപരമായും രാഷ്ട്രീയപരമായും ഭരണപക്ഷത്തെ എതിര്‍ക്കാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com