തീയേറ്റര്‍ പീഡനം: കുട്ടിയുള്‍പ്പെട്ട കേസായതിനാലാണ് വിവരം അറിയിക്കാന്‍ വൈകിയത്; തീയേറ്റര്‍ ഉടമ പറയുന്നത് ഇങ്ങനെ

കുട്ടിയുള്‍പ്പെട്ട കേസായതിനാല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. തനിക്ക ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്‌
തീയേറ്റര്‍ പീഡനം: കുട്ടിയുള്‍പ്പെട്ട കേസായതിനാലാണ് വിവരം അറിയിക്കാന്‍ വൈകിയത്; തീയേറ്റര്‍ ഉടമ പറയുന്നത് ഇങ്ങനെ

മലപ്പുറം: പെണ്‍കുട്ടിയെ തീയേറ്ററില്‍ പീഡിപ്പിച്ച കേസില്‍ പൊലീസ് വാദം തള്ളി തീയേറ്റര്‍ ഉടമ. സംഭവം പുറത്തറിയിക്കാന്‍ വൈകിയെന്ന് പൊലീസ് പറയുന്നത് വെറുതെയാണെന്ന് എടപ്പാള്‍ തീയേറ്റര്‍ ഉടമ സതീഷ്. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചതായി സതീഷ് സമകാലിക മലയാളത്തോട് പറഞ്ഞു. കുട്ടിയുള്‍പ്പെട്ട കേസായതിനാല്‍ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. തുടര്‍ന്ന തനിക്ക ലഭിച്ച വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചതെന്നും ്അദ്ദേഹം  പറഞ്ഞു.

സംഭവത്തെ പറ്റി സതീഷ് പറയുന്നത് ഇങ്ങനെ. പതിനെട്ടാം തിയ്യതിയാണ് സംഭവം നടന്നത്. സംഭവം നടന്നതിന് പിന്നാലെ തീയേറ്ററിലെ മാനേജര്‍  എന്നെ വിളിച്ചുപറഞ്ഞിരുന്നു. ഞാന്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ നാളെ വന്നിട്ട് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞു. 19ാം തിയ്യതി സംഭവം അറിഞ്ഞതിന് പിന്നാല ഇത് ഒരു കുട്ടിയുള്‍പ്പെട്ട കേസായതിനാല്‍ അതിന്റെ നടപടി ക്രമങ്ങള്‍ അറിയില്ലായിരുന്നു. തുടര്‍ന്ന് തന്റെ അടുത്ത സുഹൃത്തും നാട്ടിലെ അറിയപ്പെടുന്ന സാമുഹ്യപ്രവര്‍ത്തകനെ വിവരം അറിയിച്ചു. വിവരം കേട്ടപ്പോള്‍ ആയാള്‍ പറഞ്ഞതും ആദ്യമായിട്ടാണല്ലോ ഇത്തരം ഒരു സംഭവം ഉണ്ടാകുന്നതെന്നായിരുന്നു.

ഒരു കാര്യം ചെയ്യാം. ഒന്നും അന്വേഷിക്കട്ടെ. എന്നിട്ട് വേണ്ടതുപോലെ ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴും തീയേറ്ററിനെ ഇതില്‍ വലിച്ചിഴയ്ക്കരുതെന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. കാരണം പുതിയ തീയേറ്ററാണ്. കേസുമായി പോവുകയാണെങ്കില്‍ അങ്ങനെ പോകാമമെന്ന് അയാളോട് പറഞ്ഞു. അന്വേഷിച്ച ശേഷം ആയാളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ പറഞ്ഞത്. അവര്‍ വേണ്ടത് പോലെ ചെയ്യുമെന്നും വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുമെന്നും പറഞ്ഞു.

എനിക്ക ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ ആയാള്‍ തന്നെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. വീഡിയോ ലീക്കാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. 20ാതിയ്യതി ആയാള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു എന്നാണ് പറഞ്ഞത്. 21ാം  തിയ്യതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തിവിവരങ്ങള്‍ തേടി. എന്നാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് മറ്റു തിരക്കുകള്‍ ഉള്ളതിനാലാവാം വീഡിയോ വാങ്ങാനെത്തിയ് 25ാം തിയ്യതിയായിരുന്നു. വീഡിയോ നല്‍കിയതിന് പിന്നാലെ തീയേറ്റര്‍ ഉടമ എന്ന നിലയില്‍ നിങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട് ഈ വിഷയം മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് വീണ്ടും ശ്രദ്ധയില്‍പ്പെടുന്നത്.

ഇന്ന് മൊഴിയെടുക്കാനാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയത്. നിങ്ങള്‍ എന്തുകൊണ്ടാണ് ഇക്കാര്യം പൊലീസിനെ അറിയിക്കാതിരുന്നതെന്നായിരുന്നു പൊലീസ് ചോദിച്ചത്. എന്നാല്‍ തനിക്ക് കിട്ടിയ ഉപദേശത്തിന്റ ഭാഗമായാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയച്ചതെന്ന് പൊലീസിനെ അറിയിച്ചതായും സതീഷ് സമകാലിക മലയാളത്തോട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com