ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥ: സികെ ജാനു

ഉത്തേരന്ത്യയിലും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉറഞ്ഞുത്തുള്ളുന്നവര്‍ കേരളത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോള്‍ മിണ്ടുന്നില്ല.
ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥ: സികെ ജാനു

കൊച്ചി: ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആദിവാസി ഗോത്രമഹാ സഭാ നേതാവ് സികെ ജാനു. ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥ. ജാതിവിവേചനത്തിന്റെ ഭാഗമായാണ് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നതെന്ന് ജാനു പറഞ്ഞു.

കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ആദിവാസികളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്നത്. ആ ഫണ്ടുകള്‍ വകമാറി ചെലവഴിക്കുകയാണ്. ഫണ്ടിന്റെ ചെറിയ ഭാഗംപോലും ചെലവഴിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും ജാനു പറഞ്ഞു. ആംബുലന്‍സിന്റെ ഇന്‍ഷൂറന്‍സ് അടച്ചിട്ടില്ലെന്നാണ് യുവതിയെ ആശുപത്രിയിലെത്തുക്കുന്നതിനായി അധികൃതരെ വിളിച്ചപ്പോള്‍ പറയുന്നത്. ഇത് ആദിവാസികളോടുള്ള അവഗണനയല്ലാതെ മറ്റെന്താണ്. ആംബുലന്‍സിന്റെ ഇന്‍ഷൂറന്‍സ് അടച്ചിട്ടില്ലെന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാനു പറഞ്ഞു.

ഇത്തരത്തിലുള്ള അവഗണ കേരളത്തില്‍ ദളിതരോട് മാത്രമെയുള്ളു. ഉത്തേരന്ത്യയിലും മറ്റും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉറഞ്ഞുത്തുള്ളുന്നവര്‍ കേരളത്തില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുമ്പോള്‍ മിണ്ടുന്നില്ല. ഉത്തേരന്ത്യയെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ സ്ഥിതി. മറ്റുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വ്ന്തമായി സ്വകാര്യവാഹനങ്ങളുണ്ട്. ആദിവാസികളോടുള്ള ജാതിപരമായ വിവേചനമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും സികെ ജാനു പറഞ്ഞു

 ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ആശുപത്രിയിലെത്തിച്ചത് മുളങ്കമ്പില്‍ കെട്ടി. അട്ടപ്പാടി ഇടവാണി ഈരിലെ ആദിവാസി  യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇടവാണി ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളങ്കമ്പില്‍ ചുമന്ന് ഗര്‍ഭിണിയെ ഭൂതയാറില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ആരും വരാന്‍ തയ്യാറായില്ലന്നാണ് പരാതി. തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  കോട്ടത്തറ ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com