ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്ന് മന്ത്രിഎം എം മണി 

പലസ്തീന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മന്ത്രി എം എം മണി
ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്ന് മന്ത്രിഎം എം മണി 

കൊച്ചി:പലസ്തീന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മന്ത്രി എം എം മണി. അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്ന് എം എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുളള സന്നാഹമത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അര്‍ജന്റീന തീരുമാനിച്ചത്. തങ്ങളുടെ രാജ്യത്തെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലുമായുളള സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍വാങ്ങണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അര്‍ജന്റീനയുടെ നിലപാട്. ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇസ്രായേല്‍ സൈനികനുമായി മെസി മുഖാമുഖം നില്‍ക്കുന്ന ചിത്രം സഹിതമാണ് എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com