ദിലീപ് തീയേറ്ററിനായി ഭൂമി കയ്യേറിയിട്ടില്ലെന്ന് കളക്ടര്‍

പുറംമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്  റവന്യൂ സംഘം പരാതി തള്ളിയത്
ദിലീപ് തീയേറ്ററിനായി ഭൂമി കയ്യേറിയിട്ടില്ലെന്ന് കളക്ടര്‍

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസില്‍ ഭൂമി കയ്യേറ്റമില്ലെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം കണ്ടെത്തി. കയ്യേറിയെന്ന രേഖകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിരുന്നില്ല. മുന്‍ കലക്ടര്‍ എ.കൗശിഗനാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍വേ ഡയറക്ടര്‍ക്ക് കൈമാറിയത്. ചാലക്കുടി ഡി സിനിമാസില്‍ പുറംമ്പോക്ക് ഭൂമിയുണ്ടെന്നായിരുന്നു പരാതി. 

ആലുവ സ്വദേശി കെ.സി.സന്തോഷായിരുന്നു തീയേറ്ററിനായി ഭൂമി കയ്യേറിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇത്ിന് പിന്നാലെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഇക്കാര്യം അന്വേഷിക്കാന്‍ തൃശൂര്‍ മുന്‍ കലക്ടര്‍ എ കൗശിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.കൊച്ചി രാജകുടുംബത്തിന്റെ പുറംമ്പോക്ക് ഭൂമി ഡി സിനിമാസിലുണ്ടെന്ന് പരാതിക്കാരന്‍ ആരോപിച്ചിരുന്നു. 

റവന്യൂ രേഖകളില്‍ 1922 മുതല്‍ വെറും പാട്ട ഭൂമിയാണ്. പുറംമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്  റവന്യൂ സംഘം പരാതി തള്ളിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ സമയത്തായിരുന്നു ഡി സിനിമാസ് ഭൂമി കയ്യേറ്റ ആരോപണം ഉയര്‍ന്നത്. തിയറ്ററിനെതിരെ അക്കാലത്ത് വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 

റവന്യൂ വകുപ്പ് പരാതി തള്ളിയതോടെ ഡി സിനിമാസിനെതിരായ കയ്യേറ്റ ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിഞ്ഞു. കയ്യേറ്റത്തിന് കൂട്ടുനിന്ന റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com