കേരളത്തിനും മിസോറാമിനുമിടയില്‍ മഴവില്‍പാലമുണ്ടാക്കും: കുമ്മനം

സപ്തസഹോദരിമാരിലെ സഹോദരിയാണ് മിസോറമെന്നും സഹോദരിയുടെ ക്ഷേമവും സംരക്ഷണവുമൊരുക്കുന്ന സഹോദരനായിരിക്കും താനെന്നും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍
കേരളത്തിനും മിസോറാമിനുമിടയില്‍ മഴവില്‍പാലമുണ്ടാക്കും: കുമ്മനം

തിരുവനന്തപുരം: സപ്തസഹോദരിമാരിലെ സഹോദരിയാണ് മിസോറമെന്നും സഹോദരിയുടെ ക്ഷേമവും സംരക്ഷണവുമൊരുക്കുന്ന സഹോദരനായിരിക്കും താനെന്നും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മനുഷ്യത്വത്തിനും സാഹോദര്യത്തിനും മുന്‍തൂക്കം നല്‍കും. മിസോറമും കേരളവും തമ്മില്‍ മഴവില്‍ പാലം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരംം ടാഗോര്‍ സെന്റിനറി ഹാളില്‍ നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമാനത്തോടെയാണ് ചുമതല ഏറ്റെടുത്തതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വമാണ് തന്റേത്. കലാപം നടത്തുന്നയാള്‍ എന്നാണ് പലരും പറഞ്ഞത്. നിരവധി കല്ലേറ് നെഞ്ചില്‍ ഏറ്റുവാങ്ങി. അവാര്‍ഡ് നല്‍കാന്‍ ഏറ്റ ഒരു മന്ത്രി നല്‍കേണ്ടത് തനിക്കാണെന്നറിഞ്ഞപ്പോള്‍ തലേന്ന് പിന്‍വാങ്ങി. നിലയ്ക്കല്‍ പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ െ്രെകസ്തവ ദേവലയങ്ങള്‍ക്കെതിരെ ഒരു കല്ലുപോലും വലിച്ചെറിഞ്ഞില്ല. മാറാട് എട്ടുപേര്‍ കൊല്ലപ്പെട്ടപ്പോഴും അതിന്റെ പേരില്‍ ഒരു തുള്ളി രക്തം വീഴാതെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്തി സമാധാനം സ്ഥാപിച്ചു. മതസൗഹാര്‍ദ്ദവും സാഹോദര്യവും ഉറപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. എന്നിട്ടും രാഷ്ട്രീയക്കാര്‍ തന്നെ വര്‍ഗീയവാദിയാക്കി മുദ്രകുത്തി. വന്നവഴികള്‍ മറക്കില്ല. മണ്ണില്‍ കാലുറപ്പിച്ച് ജനങ്ങളില്‍ ഒരാളായി ജീവിക്കുമെന്നും കുമ്മനം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com