നഴ്‌സ് സമരം :  ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000 ഓളം വരുന്ന നഴ്‌സുമാരാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്
നഴ്‌സ് സമരം :  ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

കൊ​ച്ചി: വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് സമരം പ്രഖ്യാപിച്ച നഴ്സസ് അസോസിയേഷനുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. നഴ്സുമാരുടെ ആവശ്യങ്ങൽ സംബന്ധിച്ച് ചർച്ചയിൽ തീരുമാനമായില്ല.  സ​ർ​ക്കാ​ർ ചൊ​വ്വാ​ഴ്ച വീ​ണ്ടും നഴ്സുമാരുടെ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. 


ശമ്പള വര്‍ധനവ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് അഞ്ചാം തീയതി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിച്ച് പണഇമുടക്ക് കോടതി തടഞ്ഞു. തുടര്‍ന്നാണ് ആറാം തീയതി മുതല്‍ അനിശ്ചിതകാല അവധി എടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്. 

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.  പ്രഖ്യാപിച്ച വേതന വര്‍ധന നടപ്പാക്കുന്നതില്‍ പോലും സര്‍ക്കാര്‍ ഉദാസീനത കാട്ടുകയാണെന്നും നഴ്‌സുമാരുടെ സംഘടന ആരോപിക്കുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ 62,000 ഓളം വരുന്ന നഴ്‌സുമാരാണ് അനിശ്ചിതകാല ലീവെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന ശമ്പളമായ 20,000 രൂപ നല്‍കുന്ന ആശുപത്രികളുമായി സഹകരിച്ചാല്‍ മതിയെന്നാണ് നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 10 നാണ്, നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആയി നിജപ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com