സുഗതന്റെ കാല്‍മുട്ടില്‍ ആഴത്തില്‍ മുറിവ്; സിപിഐക്കാര്‍ അപായപ്പെടുത്തിയതാണോയെന്ന് സംശയം: ആരോപണവുമായി ബന്ധുക്കള്‍ 

വയല്‍ നികത്തിയ സ്ഥലത്ത് വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം തടഞ്ഞ് എഐവൈഎഫ് കൊടികുത്തിയതിനെത്തുടര്‍ന്ന്  ആത്മഹത്യ ചെയ്ത സുഗതന്റ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍
സുഗതന്റെ കാല്‍മുട്ടില്‍ ആഴത്തില്‍ മുറിവ്; സിപിഐക്കാര്‍ അപായപ്പെടുത്തിയതാണോയെന്ന് സംശയം: ആരോപണവുമായി ബന്ധുക്കള്‍ 

പുനലൂര്‍: വയല്‍ നികത്തിയ സ്ഥലത്ത് വര്‍ക്ക് ഷോപ്പ് നിര്‍മ്മാണം തടഞ്ഞ് എഐവൈഎഫ് കൊടികുത്തിയതിനെത്തുടര്‍ന്ന്  ആത്മഹത്യ ചെയ്ത സുഗതന്റ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മകന്‍. സിപിഐക്കാര്‍ അപായപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്ന് മകന്‍ പറഞ്ഞു. സുഗതന്റെ കാല്‍മുട്ടിന് ആഴത്തില്‍ മുറിവുണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ്വിന്റെ ഭാഗമായി എടുത്ത ചിത്രത്തില്‍ നിന്നാണ് മുറിവ് മനസ്സിലാക്കിയതെന്നും മകന്‍ പറയുന്നു. 

സുഗതന്റെ മരണം സംഭവിച്ച് രണ്ടാഴ്ചയിലേറെ പിന്നിടുമ്പോഴാണ് പുതിയ ആരോപണങ്ങളുമായി ഇദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ എഐവൈഎഫ് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. 

സുഗതന്‍ ആത്മഹത്യ ചെയ്തത് വര്‍ക്ക് ഷോപ്പ് പണി നടത്തിക്കൊണ്ടിരുന്ന പ്രദേശത്ത് എഐവൈഎഫ് കൊടികുത്തിയത് കൊണ്ടാണ് എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ എഐവൈഎഫ്, തങ്ങള്‍ സമരം നടത്തിയത് അനധികൃതമായി വയല്‍ നികത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെിതെരയാണെന്ന മുന്‍നിലപാട് ആവര്‍ത്തിച്ചു. സമരസ്ഥലത്ത് കൊടികുത്തരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാനാണെന്നും എഐവൈഎഫ് ആരോപിച്ചിരുന്നു. എഐവൈംഫ് സുഗതനോട് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com