ബിജെപി മുന്നേറ്റത്തില്‍ പരിഭ്രാന്തി;  സിപിഎം മാണിയുടെ പിന്തുണ തേടിയതായി സൂചന

ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി സൂചന
ബിജെപി മുന്നേറ്റത്തില്‍ പരിഭ്രാന്തി;  സിപിഎം മാണിയുടെ പിന്തുണ തേടിയതായി സൂചന

ചെങ്ങന്നൂര്‍: ത്രിപുര തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎം നേതൃത്വം കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയതായി സൂചന. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുളള ആലോചന മാണി വിഭാഗത്തില്‍ ആരംഭിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക ഉന്നതാധികാര സമിതിയോഗം മാര്‍ച്ച് 18ന് കോട്ടയത്ത് ചേരും. ഇതില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയാകും. ബാര്‍കോഴക്കേസില്‍ മൂന്നാംതവണയും വിജിലന്‍സ് കുറ്റവിമുക്തനാക്കിയത് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ഇത് പുതിയ രാഷ്ട്രീയ കൂട്ടായ്മയുടെ ആദ്യരൂപമായും വിലയിരുത്തപ്പെടുന്നുണ്ട്. 

ഇടതുമുന്നണി പ്രവേശനക്കാര്യത്തില്‍ സിപിഐ ഉയര്‍ത്തുന്ന കടുത്ത എതിര്‍പ്പ് മാണി വിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാല്‍ മറ്റ് ഘടകകക്ഷികള്‍ സിപിഐയുടെ സമീപനത്തെ പിന്തുണച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല. മാണിയുടെ മുന്നണി പ്രവേശനം എല്ലാ ഘടകകക്ഷികളോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com