വളാഞ്ചേരിയില്‍ കണ്ടെയ്‌നര്‍ ലോറി ഒാേട്ടാക്ക് മുകളില്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

വളാഞ്ചേരി വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മൂന്നുപേരാണ് സംഭവ സ്ഥലത്തുതന്നെ മരിച്ചത്
വളാഞ്ചേരിയില്‍ കണ്ടെയ്‌നര്‍ ലോറി ഒാേട്ടാക്ക് മുകളില്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മൂന്നുപേരാണ് സംഭവ സ്ഥലത്തുതന്നെ മരിച്ചത്.

ഒരു കുട്ടിയും സ്ത്രീയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.  മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറിയാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറഞ്ഞത്.

അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com