എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി;  ജെഡിഎസുമായുളള ലയനം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ജെഡിയു

സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് എം പി വീരേന്ദ്രകുമാറിനെ മത്സരിപ്പിക്കാനുളള എല്‍ഡിഎഫ് തീരുമാനം അംഗീകരിച്ച് ജെഡിയു
എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി;  ജെഡിഎസുമായുളള ലയനം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ജെഡിയു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് എം പി വീരേന്ദ്രകുമാറിനെ മത്സരിപ്പിക്കാനുളള എല്‍ഡിഎഫ് തീരുമാനം അംഗീകരിച്ച് ജെഡിയു (ശരത് യാദവ് വിഭാഗം) . ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് സീറ്റ് നല്‍കാന്‍ ധാരണയായത്. ഇതിന് പിന്നാലെ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇടതുസ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിക്കുക. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

പുതിയ പാര്‍ട്ടി രൂപികരിക്കുന്നതു വരെ ജനതാദള്‍ യു (  ശരത് യാദവ് വിഭാഗം) എന്ന പേരില്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തിക്കും. ജെഡിഎസുമായുളള ലയനം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും ജനതാദള്‍ യു നേതാവ് ഷെയ്ക്ക് പി ഹാരിസ് പ്രതികരിച്ചു.

വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ്ജെഡിയുവിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. ജെഡിയുവിനെ എല്‍ഡിഎഫുമായി സഹകരിക്കിപ്പിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി. അതേസമയം മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം നിലപാട് അറിയിക്കാമെന്നും ഇടതുമുന്നണി നേതാക്കള്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിനായി സജീവമായി രംഗത്തിറങ്ങുമെന്ന് ജെഡിയു നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ ഈ മാസം 20ന വിളിച്ചുചേര്‍ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ജെഡിഎസ് ലയനത്തിന് ശേഷമായിരിക്കും ജെഡിയുവിന്റെ മുന്നണി പ്രവേശം. വീരന്‍ വിഭാഗം എല്‍ഡിഎഫുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റ് വേണമെന്ന് ജെഡിയു സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു.

ജെഡിയു അഖിലേന്ത്യാ നേതൃത്വം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി ക്യാംപിലേക്ക് പോയതില്‍ പ്രതിഷേധിച്ചായിരുന്നു എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.ഈ സാഹചര്യത്തിലായിരുന്നു രാജ്യസഭാ സീറ്റെന്ന നിര്‍ദേശം ജെഡിയു മുന്നോട്ടുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com