ചർച്ച പരാജയം ; സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ൽ നാ​ല് മു​ത​ൽ ര​ണ്ടു​കി​ലോ വ​രെ തൂ​ക്ക​ക്കു​റ​വു​ണ്ടെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
ചർച്ച പരാജയം ; സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

തി​രു​വ​ന​ന്ത​പു​രം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നു. റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ തൂ​ക്ക​ക്കു​റ​വ് പ​രി​ഹ​രി​ക്കുക, കേ​ന്ദ്ര ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​രം സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച വേ​ത​ന​പാ​ക്കേ​ജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​ക​ൾ അ​ട​ച്ചി​ടുന്നത്.  വെ​ല്ലൂ​രി​പ​ദം റേ​ഷ​ൻ​ക​ട വ്യാ​പാ​രി​യു​ടെ ആ​ത്മ​ഹ​ത്യ ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണെ​ന്നും അസോസിയേഷൻ ആരോപിക്കുന്നു.

സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി പി ​തി​ലോ​ത്ത​മ​ൻ ഞാ​യ​റാ​ഴ്ച കാ​യം​കു​ള​ത്ത് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യെ​ങ്കി​ലും പരാജയപ്പെട്ടു. സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് അസോസിയേഷൻ പ്ര​സി​ഡ​ൻ​റ് ജോ​ണി നെ​ല്ലൂ​ർ അ​റി​യി​ച്ചു. കേ​ന്ദ്ര ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​രം  മു​ഖ്യ​മ​ന്ത്രി വ്യാ​പാ​രി​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച വേ​ത​ന പാ​ക്കേ​ജി​നെ അ​ട്ടി​മ​റി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ലെ ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ജോ​ണി നെ​ല്ലൂ​ർ ആ​രോ​പി​ച്ചു. 

റേ​ഷ​ൻ​ക​ട​ക​ളി​ൽ എ​ത്തു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ത്തി​ൽ നാ​ല് മു​ത​ൽ ര​ണ്ടു​കി​ലോ വ​രെ തൂ​ക്ക​ക്കു​റ​വു​ണ്ടെ​ന്ന്, ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നോ ചാ​ക്കു​ക​ൾ കൃ​ത്യ​മാ​യി തൂ​ക്കി​ത്ത​രാ​നോ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. തൂ​ക്ക​ക്കു​റ​വു​ള്ള റേ​ഷ​ൻ ചാ​ക്കു​ക​ൾ കൈ​പ്പ​റ്റേ​ണ്ടെ​ന്നും ഡി​പ്പോ​ക​ളി​ലെ​ത്തി തൂ​ക്കം ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും മ​ന്ത്രി തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ അം​ഗീ​ക​രി​ച്ചി​ല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com