ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വന്റ് മാത്രം ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ജേക്കബ് തോമസ് എല്ലാറ്റിന്റെയും മാസ്റ്ററല്ല. ആരും നിയമത്തിന് അതീതരല്ല.
ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വന്റ് മാത്രം ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : മുന്‍വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജേക്കബ് തോമസ് പബ്ലിക് മാസ്റ്ററല്ല, പബ്ലിക് സെര്‍വെന്റ് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ജേക്കബ് തോമസ് എല്ലാറ്റിന്റെയും മാസ്റ്ററല്ല. ആരും നിയമത്തിന് അതീതരല്ല. ജേക്കബ് തോമസിന് മുകളിലും അധികാര കേന്ദ്രങ്ങള്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 

വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. അഴിമതിക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ജേക്കബ് തോമസ് കോടതിയില്‍ ബോധിപ്പിച്ചു.ഭീഷണി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഫോറത്തെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. 

അതേസമയം  വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരമുള്ള സംരക്ഷണം ജേക്കബ് തോമസിന് ലഭിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചു. പ്രധാനപ്പെട്ട വിജിലന്‍സ് കേസുകളുടെ അന്വേഷചുമതലയൊന്നും ജേക്കബ് തോമസിനില്ല. അന്വേഷണ മേല്‍നോട്ടം മാത്രമാണ് ഉണ്ടായിരുന്നത്. 

അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകുന്നത് അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലല്ല. വിസില്‍ ബ്ലോവേഴ്‌സ് പരിരക്ഷ ജേക്കബ് തോമസിന് ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com