'മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍?കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഎം ആണോ?'

കീഴാറ്റൂരെ സമരപ്പന്തല്‍ തകര്‍ക്കുന്നത് സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ ആണ് എന്ന് വിഷ്വലില്‍ നിന്ന് വ്യക്തമാണ്.
'മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍?കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഎം ആണോ?'

കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ സമരം നടത്തുന്നവരുടെ സമരപ്പന്തല്‍ കത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സിപിഎം നടപടിക്കെതിരെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ്‌ വാസുദേവന്‍. 


കീഴാറ്റൂരെ സമരപ്പന്തല്‍ തകര്‍ക്കുന്നത് സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ ആണ് എന്ന് വിഷ്വലില്‍ നിന്ന് വ്യക്തമാണ്. അത് ഷൂട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് ക്യാമറ ഓഫ് ചെയ്തില്ലേങ്കില്‍ തല്ല് കിട്ടുമെന്ന് പാര്‍ട്ടി മെമ്പര്‍ പറയുമ്പോഴേക്കും 'നാലാം തൂണി'ന്റെ ക്യാമറ ഓഫ് ആക്കുന്നു. സ്ട്രിങ്ങര്‍മാര്‍ക്കും ക്യാമറമാന്‍മാര്‍ക്കും ജീവനില്‍ ഭയമുണ്ടാകുമല്ലോ. എന്നിട്ട് വൈകിട്ട് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്നു സിപിഎം നേതാവ് വെല്ലുവിളിക്കുന്നു, വീഡിയോ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍!(സമരക്കാര്‍ തന്നെ പന്തല്‍ കത്തിച്ചെന്നു നുണ മാത്രം എഴുതുന്ന ദേശാഭിമാനി പത്രത്തില്‍ വന്നാല്‍ എനിക്ക് അത്ഭുതമില്ല)ഇതെന്ത് ധാര്‍ഷ്ട്യമാണ്!

മാധ്യമപ്രവര്‍ത്തന നിരോധന മേഖലയാണോ കീഴാറ്റൂര്‍? കണ്ണൂര്‍ ജില്ലയിലെ നിയമം തീരുമാനിക്കുന്നത് സിപിഎം ആണോ? ഭരണഘടന ബാധകമല്ലേ? വീഡിയോ ഷൂട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ 'ഞങ്ങള ചെക്കന്മാര്‍' തല്ലും എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിനെതിരെ ആ സ്ഥാപനത്തിന് പരാതിയില്ലേ? കെയുഡബ്യുജെയ്ക്ക് പരാതിയില്ലേ? ഈ ഭീഷണി പൊലീസ് നോക്കി നില്‍ക്കുകയായിരുന്നോ? ഇന്നുവരെ അത് ആഭ്യന്തരമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചില്ലേ? അതോ ക്യാമറകള്‍ എപ്പോള്‍ എവിടെ ഓഫ് ആക്കണമെന്ന് തീരുമാനിക്കുന്നത് നാട്ടിലെ പാര്‍ട്ടി ഗുണ്ടകള്‍ ആണെന്ന് ഈ സംസ്ഥാനത്തെ നാലാം തൂണും സമ്മതിച്ചു എന്നാണോ? സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനു സംരക്ഷണം നല്‍കുന്നതില്‍ ഈ സ്‌റ്റേറ്റ് പരാജയമാണോ? കെയുഡബ്യുജെയും യും സ്‌റ്റേറ്റും മറുപടി പറയണം. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com