വയനാട്ടില്‍ ബസിന് മുകളിലേക്ക് മരം വീണു: ഒഴിവായത് വന്‍ അപകടം

മരത്തിന്റെ ശിഖരങ്ങള്‍ റോഡിന്റെ എതിര്‍വശത്തു കുത്തിനിന്നതിനാല്‍ തായ്ത്തടി പൂര്‍ണമായും ബസിനു മേലേക്കു പതിച്ചില്ലെന്നത് അപകടത്തിന്റെ തോത് കുറച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: വയനാട്ടില്‍ ഓടുന്ന ബസിന് മുകളിലേക്ക് മരം കടപുഴങ്ങി വീണു. രാത്രി എട്ട് മണിയോടെ സുല്‍ത്താന്‍ ബത്തേരി- മൈസൂര്‍ പാതയില്‍ ബത്തേരിക്ക് സമീപം കൊളകപ്പാറയിലായിരുന്നു സംഭവം. യാത്രക്കാര്‍ക്കു പരുക്കില്ല. ബത്തേരിയില്‍നിന്നു കല്‍പറ്റയ്ക്കു പോകുകയായിരുന്ന ഗംഗോത്രി ബസിനു മുകളിലേക്കാണു മരം വീണത്.

മരത്തിന്റെ ശിഖരങ്ങള്‍ റോഡിന്റെ എതിര്‍വശത്തു കുത്തിനിന്നതിനാല്‍ തായ്ത്തടി പൂര്‍ണമായും ബസിനു മേലേക്കു പതിച്ചില്ലെന്നത് അപകടത്തിന്റെ തോത് കുറച്ചു. ബസിനു ചെറിയ കേടുപാടുകളുണ്ടായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേനയെത്തി മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. 

വൈകിട്ട് അഞ്ചരയോടെ പെയ്ത കനത്ത മഴയിലും വീശിയടിച്ച കൊടുങ്കാറ്റിലും വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. പലയിടത്തും മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com