കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേര്‍ നിപ്പ ലക്ഷണത്തോടെ നിരീക്ഷണത്തിലാണ്.
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചിരുന്നു. കോഴിക്കോട് പാലാഴി സ്വദേശി എബിന്‍ (26)ആണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായി. സംസ്ഥാനത്ത് നിപ്പാ നിയന്ത്രണവിധേയമായി എന്ന് ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ