നിപ്പാ ചിക്കനിലൂടെ പടരുമോ? മെഡിക്കല്‍ ഓഫിസറുടെ ആ സന്ദേശത്തിന്റെ വസ്തുത എന്താണ്?

നിപ്പാ ചിക്കനിലൂടെ പടരുമോ? മെഡിക്കല്‍ ഓഫിസറുടെ ആ സന്ദേശത്തിന്റെ വസ്തുത എന്താണ്?
നിപ്പാ ചിക്കനിലൂടെ പടരുമോ? മെഡിക്കല്‍ ഓഫിസറുടെ ആ സന്ദേശത്തിന്റെ വസ്തുത എന്താണ്?

കോഴിക്കോട്: നിപ്പാ വൈറസ് നിയന്ത്രണ വിധേയമായെങ്കിലും അതിനെച്ചൊല്ലിലുള്ള പ്രചാരണങ്ങള്‍ക്ക് അവസാനമായില്ല. ജനങ്ങളെ ഭീതിയിലാഴ്ത്തിയ വൈറസ് ചിക്കനിലൂടെ പടരുമെന്നായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട പ്രചാരണത്തില്‍ ഒന്ന്. വാട്‌സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇതു വ്യാപകമായി പ്രചരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പേരിലായിരുന്നു പ്രചാരണം എന്നത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി. ഒടുവില്‍ ഇതിനെതിരെ വിശദീകരണവുമായി വന്നിരിക്കുന്ന ആരോഗ്യവകുപ്പ് അധികൃതര്‍. 

കോഴികളില്‍ക്കൂടി നിപ്പ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന കുറിപ്പാണ് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടേതെന്ന വ്യാജേന സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇത്തരത്തില്‍ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. 

'നിപ്പ വൈറസ് ബാധ കോഴികളിലൂടെ പകരുന്നു എന്ന വാര്‍ത്ത ലാബ് പരീക്ഷണത്തിലൂടെ തെളിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന 60 ശതമാനം കോഴികളിലും നിപ്പ വൈറസ് ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തി. കോഴി കഴിക്കുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു' ഇതായിരുന്നു മെഡിക്കല്‍ ഓഫിസറുടെ പേരില്‍ പ്രചരിച്ച ലെറ്റര്‍ഹെഡിലെ വാചകങ്ങള്‍.

തിങ്കളാഴ്ച രാത്രി മുതലാണ് ഇത് പ്രചരിച്ചു തുടങ്ങുന്നത്. സന്ദേശം വ്യാജമാണെന്നു രാത്രി തന്നെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുകയും ചെയ്തു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന  ഇത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്നും കോഴിയിറച്ചി ഉപയോഗിക്കരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പിന്റേതല്ലെന്നും പേടിക്കേണ്ട കാര്യമില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com