വിശ്വാസം ഇല്ലാത്തവര്‍ ആചാരങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തിന് കാരണമാകും: തന്ത്രിസമാജം 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നും ഇങ്ങനെ സംഭവിച്ചാല്‍ ക്ഷേത്ര നട അടച്ച് പരിഹാര ക്രിയകള്‍ ചെയ്യണമെന്നും കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം ആവശ്യപ്പെട്ടു
വിശ്വാസം ഇല്ലാത്തവര്‍ ആചാരങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തിന് കാരണമാകും: തന്ത്രിസമാജം 

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നും ഇങ്ങനെ സംഭവിച്ചാല്‍ ക്ഷേത്ര നട അടച്ച് പരിഹാര ക്രിയകള്‍ ചെയ്യണമെന്നും കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിസമാജം യോഗം ആവശ്യപ്പെട്ടു. ക്ഷേത്ര ആചാരങ്ങളില്‍ വിശ്വാസം ഇല്ലാത്തവര്‍ ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടുന്നത് ശബരിമലയുടെ സര്‍വ്വനാശത്തില്‍ അവസാനിക്കുമെന്നും തന്ത്രി സമാജം പറഞ്ഞു. 

ആചാര അനുഷ്ഠാനങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടു നില്‍ക്കണം. സമുദായ നേതാക്കളെ അപമാനിക്കുന്ന നേതാക്കളുടെ നടപടിയില്‍ ഉത്കണ്ഠയുണ്ടെന്നും തന്ത്രി സമാജം പറഞ്ഞു.  ഈ മാസം 12 മുതല്‍ എല്ലാം ക്ഷേത്രങ്ങളിലും നാമ ജപവും പൂജകളും നടത്താനാണ് തീരുമാനമെന്നും തന്ത്രിസമാജം വ്യക്തമാക്കി. ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സമവായത്തിന്റെ പാതയില്‍ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗത്തില്‍ തന്ത്രിസമാജം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com