എല്‍ഡിഎഫ് കണ്‍വീനര്‍, എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിസന്റ്, കോണ്‍ഗ്രസ് മുന്‍ ഭാരവാഹി; പാര്‍ട്ടിയിലെത്തുന്ന പന്ത്രണ്ട് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

കോണ്‍ഗ്രസ്,സിപിഎം പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍പേര്‍ ബിജെപിക്കൊപ്പം വരുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള
എല്‍ഡിഎഫ് കണ്‍വീനര്‍, എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിസന്റ്, കോണ്‍ഗ്രസ് മുന്‍ ഭാരവാഹി; പാര്‍ട്ടിയിലെത്തുന്ന പന്ത്രണ്ട് നേതാക്കളുടെ പട്ടിക പുറത്തുവിട്ട് ബിജെപി

കോഴിക്കോട്: കോണ്‍ഗ്രസ്,സിപിഎം പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍പേര്‍ ബിജെപിക്കൊപ്പം വരുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇരുപാര്‍ട്ടികളില്‍ നിന്നുമായി 12 പേര്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയില്‍ ബിജെപി അംഗത്വം സ്വീകരിക്കും. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ ഭാരവാഹി, എല്‍ഡിഎഫ് ലോക്കല്‍ കണ്‍വീനര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയാണിതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. 

കെപിസിസി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയില്‍ ചേരാനായി തന്നെ സമീപിക്കുന്നുണ്ട്. തന്റെ കയ്യിലൊതുങ്ങാത്ത കാര്യമായതിനാല്‍ പലരെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുക്കലേക്കാണ് അയയ്ക്കുന്നത്.

ബിജെപിയിലേക്കു വരണമെന്നാവശ്യപ്പെട്ടാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.ലോറന്‍സിന്റെ കുടുംബത്തിലെ കുറേ അംഗങ്ങള്‍ പാര്‍ട്ടിയിലേക്കെത്തുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്നായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇക്കാര്യത്തില്‍ സിപിഎം നേതാക്കളാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com