ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ൾ വ​ർ​ധിച്ചേക്കും ​; ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കാൻ ശു​പാ​ർ​ശ 

ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശു​പാ​ർ​ശ.  കി​ലോ​മീ​റ്റ​ർ ചാ​ർ​ജി​ലും വ​ർ​ധ​ന​വ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്
ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ൾ വ​ർ​ധിച്ചേക്കും ​; ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കാൻ ശു​പാ​ർ​ശ 

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശു​പാ​ർ​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ക​മ്മീ​ഷ​നാ​ണ് നി​ര​ക്ക് വ​ർ​ധ​ന​വ് സം​ബ​ന്ധി​ച്ചു സ​ർ​ക്കാ​രി​നു ശു​പാ​ർ​ശ സ​മ​ർ​പ്പി​ച്ച​ത്. കി​ലോ​മീ​റ്റ​ർ ചാ​ർ​ജി​ലും വ​ർ​ധ​ന​വ് നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. 

ഓ​ട്ടോ​റി​ക്ഷ മി​നി​മം ചാ​ർ​ജ് 20 രൂ​പ​യി​ൽ​നി​ന്ന് 30 രൂ​പ​യാ​ക്ക​ണ​മെ​ന്നാണ് പ്രധാന ശുപാർശ.   ടാ​ക്സി നി​ര​ക്ക് 150 രൂ​പ​യി​ൽ​നി​ന്ന് 200 ആ​ക്ക​ണ​മെ​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യക്തമാക്കുന്നു. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണമെന്നാണു ശുപാർശ. 

ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com