കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്രികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര തിരുവള്ളൂര്‍ താഴെക്കുനി വീട്ടില്‍ കെ. ഹനീഷ് (40)നെയാണ് തൊണ്ടര്‍നാട് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്.
കുറ്റിയാടിയില്‍നിന്നു മാനന്തവാടിയിലേക്കുള്ള ബസില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കണ്ടക്ടര്‍ യുവതിയുടെ ദേഹത്ത് കടന്നുപിടിച്ചതായാണ് പരാതി. ബസില്‍ വച്ചുതന്നെ യുവതി ഭാവി വരന് മൊബൈലില്‍ സന്ദേശമയച്ചു. അദ്ദേഹം വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ