ജനവിധി അഞ്ച് വര്‍ഷത്തേക്കാണ്, ആജീവനാന്തമല്ല; പിണറായിയോട് അല്‍ഫോന്‍സ് കണ്ണന്താനം

ജനവിധി അഞ്ച് വര്‍ഷത്തേക്കാണ്, ആജീവനാന്തമല്ല; പിണറായിയോട് അല്‍ഫോന്‍സ് കണ്ണന്താനം
ജനവിധി അഞ്ച് വര്‍ഷത്തേക്കാണ്, ആജീവനാന്തമല്ല; പിണറായിയോട് അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് അദ്ദേഹം മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി ഞാന്‍ മനസിലാക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തി നിന്ദ്യവും അപലപനീയവുമാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഭക്തജനങ്ങള്‍ പവിത്രമായി കരുത്തുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ് ആജീവനാന്തമല്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രി കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് അദ്ദേഹം മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി ഞാന്‍ മനസിലാക്കുന്നു. പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തി നിന്ദ്യവും അപലപനീയവുമാണ്. ഭക്തജനങ്ങള്‍ പവിത്രമായി കരുത്തുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ് ആജീവനാന്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com