അഭിമന്യുവിന്റെ വീട് പൂര്‍ത്തിയാകുന്നു:  സിപിഎം പിരിച്ചെടുത്തത് മൂന്നുകോടിയിലേറെ; സഹോദരിക്ക് 10 ലക്ഷം,അമ്മയ്ക്കും അച്ഛനും 25 ലക്ഷം

അഭിമന്യുവിന്റെ വീട് പൂര്‍ത്തിയാകുന്നു:  സിപിഎം പിരിച്ചെടുത്തത് മൂന്നുകോടിയിലേറെ; സഹോദരിക്ക് 10 ലക്ഷം,അമ്മയ്ക്കും അച്ഛനും 25 ലക്ഷം

സിപിഎം ആഹ്വാനം ചെയ്ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് 3,10,74,887 രൂപയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.


തിരുവനന്തപുരം: സിപിഎം ആഹ്വാനം ചെയ്ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് 3,10,74,887 രൂപയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടുക്കി ജില്ലാ കമ്മറ്റി വഴി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലൂടെ 2,39,74,887 രൂപയും ലഭിച്ചു. വട്ടവടയില്‍ വിലയ്ക്കുവാങ്ങിയ പത്തുസെന്റ് സ്ഥലത്ത് അഭിമന്യുവിന്റെ കുടുംബത്തിന് നിര്‍മ്മിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാകുന്നു. സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിക്കും.

എറണാകുളം നഗരത്തില്‍ അഭിമന്യു സ്മാരകമായ വിദ്യാര്‍ഥി സേവന കേന്ദ്രം നിര്‍മ്മിക്കും. വിദ്യാര്‍ഥികള്‍ക്ക് മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയ വിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്.

അഭിമന്യുവിനോടൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ ചികിത്സാചെലവും മറ്റ് കാര്യങ്ങളും നിര്‍വ്വഹിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് പിരിവ് വിജയിപ്പിച്ച മുഴുവനാളുകള്‍ക്കും സിപിഎം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com