അയ്യപ്പനായി നാമംജപിച്ച് സ്ത്രീകള്‍ തെരുവില്‍; നാമജപഘോഷയാത്രയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഘോഷയാത്ര
അയ്യപ്പനായി നാമംജപിച്ച് സ്ത്രീകള്‍ തെരുവില്‍; നാമജപഘോഷയാത്രയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

ബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ വിവിധ ടൗണുകളില്‍ സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ഘോഷയാത്ര. 

എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കം 17 സംഘടനകളുടെ നേതൃത്വത്തിലാണ് ഘോഷയാത്ര നടത്തിയത്. ചങ്ങനാശ്ശേരി പെരുന്നയില്‍ നടന്ന നാമജപഘോഷയാത്ര പ്രതിഷേധ വേദിയായി മാറി. പന്തളം രാജകുടുംബാംഗവും തന്ത്രിമാരും പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. സുപ്രീംകോടതി വിധി ശബരിമലയുടെ നാശത്തിലേക്ക് നയിക്കുമെന്നും ചൈതന്യം നഷ്ടപ്പെടുത്തും എന്നും ശബരിമല തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. 

മലപ്പുറം എടപ്പാളിലും പ്രതിഷേധ നാമജപയാത്ര നടത്തി.എടപ്പാള്‍ കുളങ്കര ക്ഷേത്ര പരിസരത്തുനിന്നു തുടങ്ങിയ യാത്ര എടപ്പാള്‍  ടൗണ്‍ ചുറ്റി പട്ടാമ്പി റോഡില്‍ സമാപിച്ചു. പൊന്നാനി താലൂക്കിലെ മുഴുവന്‍ അയ്യപ്പഭക്തന്‍മാരെയും ഉള്‍പ്പെടുത്തി ശബരിമല ധര്‍മസംരക്ഷണ സമിതിയാണ് നാമജപയാത്ര സംഘടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com