കൊച്ചി: കൊച്ചിയിൽ ഒൻപതു വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ചിറ്റൂർ ചക്കാലക്കൽ വീട്ടിൽ സിജി ആന്റണിയെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയതത്. കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവെന്ന വിവരം അമ്മ അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തത്. നോർത്ത് സിഐ കെജെ പീറ്റർ, എസ്ഐ വിബിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വഷണത്തിലാണ് ആന്റണി കുടുങ്ങിയത്. റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ കുട്ടി തിരിച്ചറിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ