നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെന്ന് പിണറായി വിജയന്‍

സുപ്രീംകോടതിയുടെ ഈ വിധിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പഠിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട് - യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്
നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: മുന്‍ ഐ.എസ്.ആര്‍.ഒ  ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാര തുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നമ്പി നാരായണ് തുക കൈമാറിയത്. 

നമ്പി നാരായാണന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരം ലഭിക്കാനിടയാക്കിയത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സുപ്രീംകോടതിയുടെ ഈ വിധിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പഠിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. അത് കൊണ്ടാണ് പരസ്യമായി തന്നെ സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാരക്കേസില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥരെ ഇതില്‍ എത്രകണ്ട്  ബാധ്യതയുള്ളവരാക്കാനാകുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. കൂടാതെ അന്വേഷണ ഏജന്‍സികളെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നവര്‍ പരിശോധന നടത്തേണ്ടതുണ്ട്. ചില കേസുകളില്‍ മുന്‍ വിധി വിധിക്കുന്നവരും ഊഹത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നവരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യന്ത്രി പറഞ്ഞു.

നമ്പി നാരായണന്‍ കേസിലെ വിധി മാധ്യമങ്ങള്‍ കാണിക്കേണ്ട ജാഗ്രത നമ്മെ ഓര്‍മ്മപ്പെടുത്താകയാണ്. നമ്മുടെ ഊഹത്തിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയും അന്വേഷണത്തെ തങ്ങള്‍ ചിന്തിക്കുന്ന വഴിക്ക് തിരിച്ചവിടുന്നത് എത്ര കണ്ട് വഴിതെറ്റി പോകുമെന്നതിന്റെ ശരിയായ പാഠമാണ് ഇത് വ്യക്തമാക്കുന്നത്. ഇത്തരം അന്വേഷണ ഘട്ടങ്ങളില്‍ മാഘധ്യമങ്ങള്‍ വിധികര്‍ക്കത്താക്കള്‍ ആകുന്നതോടെ നിരപരാധിള്‍ ക്രൂളശിക്കാന്‍ ഇടയാകും. ചില നിക്ഷിപ്ത താത്പര്യക്കാര്‍ ഒരുക്കിയ അജണ്ടക്കനുസിരച്ച നീങ്ങേണ്ടി വരുമ്പോഴാണ് ഇത്തരം അപകടും ഉണ്ടാകുന്നത.് ഇത് അനുഭവപാഠമാക്കി അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം നാടിന് നല്‍കിയാല്‍ കുറെക്കൂടി നല്ല രീതിയില്‍ അന്വേഷണം നടത്താന്‍ ഏജന്‍സികള്‍ക്ക് കഴിയും. മാധ്യമതാത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വിധികര്‍ത്താക്കളാകുന്നവര്‍ക്കും ഇത് പാഠമാണെന്ന് പിണറായി പറഞ്ഞു

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അദ്ദേഹത്തെ കേസില്‍ കുടുക്കിയ നടപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, വൈ.ഡി ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതായിരുന്നു വിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com