മാത്യൂ ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ നീക്കം; കരുക്കൾ നീക്കി കൃഷ്ണൻകുട്ടി വിഭാഗം 

ജെഡിഎസ് സംസ്ഥാന ഭാരവാഹി യോ​ഗത്തിലാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ഉയർന്നത്
മാത്യൂ ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ നീക്കം; കരുക്കൾ നീക്കി കൃഷ്ണൻകുട്ടി വിഭാഗം 

തിരുവനന്തപുരം: മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും ജെഡിഎസ്. ജെഡിഎസ് സംസ്ഥാന ഭാരവാഹി യോ​ഗത്തിലാണ് മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ഉയർന്നത്.  ആവശ്യവുമായി കൃഷ്ണൻകുട്ടി വിഭാഗം ഇന്ന് മുതിർന്ന ജെഡിഎസ് നേതാവ് എച്ച്.ഡി  ദേവഗൗഡയെ കാണും.

മന്ത്രിസ്ഥാനം വച്ചുമാറാൻ ദേശീയ നേതൃത്വം ഇടപെട്ട് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം പറയുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോൾ മന്ത്രിയെ മാറ്റണമെന്ന ആവശ്യം നടപ്പായില്ലെന്നാണ് പരാതി.

ആദ്യത്തെ രണ്ട് വർഷം മാത്യു ടി തോമസും അവസാന മൂന്ന് വർഷം കൃഷ്ണൻകുട്ടിയും എന്നതായിരുന്നു ധാരണ. എന്നാൽ ഇത്തരത്തിൽ ഒരു ധാരണയും ഇല്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com