ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ വനിതാ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യ ചെയ്യും: ഭീഷണിയുമായി ശിവസേന

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ നടത്തുമെന്ന് ശിവസേന
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ വനിതാ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യ ചെയ്യും: ഭീഷണിയുമായി ശിവസേന

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യ നടത്തുമെന്ന് ശിവസേന. ഞങ്ങളുടെ വനിതാ പ്രവര്‍ത്തകര്‍ ഒക്ടോബര്‍ 17 നും 18 നും പമ്പാ നദിയ്ക്ക് സമീപം ഒത്തുകൂടും. ഏതെങ്കിലും യുവതി ശബരിമലയില്‍ പ്രവേശിക്കാന്‍ തയ്യാറായാല്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യും- ശിവസേന നേതാവ് പെരിങ്ങമല അജി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്ത് ഒട്ടാകെ ബിജെപിയും ഹിന്ദു സംഘടനകളും പ്രതിഷേധങ്ങള്‍ നടത്തുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സമര രംഗത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com