മത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ സൂചി കുത്താന്‍ ഇടം കിട്ടില്ല; കലാലയങ്ങളിലെ എസ്എഫ്‌ഐ വിജയം ശുഭസൂചനയെന്ന് ശാരദക്കുട്ടി

മത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ സൂചി കുത്താന്‍ ഇടം കിട്ടില്ല - കലാലയങ്ങളിലെ എസ്എഫ്‌ഐ വിജയം ശുഭസൂചനയെന്ന് ശാരദക്കുട്ടി
മത വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ സൂചി കുത്താന്‍ ഇടം കിട്ടില്ല; കലാലയങ്ങളിലെ എസ്എഫ്‌ഐ വിജയം ശുഭസൂചനയെന്ന് ശാരദക്കുട്ടി

കൊച്ചി: എസ്എഫ്‌ഐ കേരളത്തിലെ കലാലയങ്ങളില്‍ നേടിയ വന്‍ വിജയം ,സമീപ ഭാവിയില്‍ മാത്രമല്ല വിദൂര ഭാവിയില്‍ പോലും മത വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ സൂചി കുത്തുവാന്‍ പോലുമൊരിടം കിട്ടാന്‍ പോകുന്നില്ല എന്നതിന്റെ ശുഭസൂചനയാണെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി.

കേരളത്തിലെ കലാലയങ്ങളില്‍ നേടിയ വന്‍ വിജയം ,സമീപ ഭാവിയില്‍ മാത്രമല്ല വിദൂര ഭാവിയില്‍ പോലും മത വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് കേരളത്തില്‍ സൂചി കുത്തുവാന്‍ പോലുമൊരിടം കിട്ടാന്‍ പോകുന്നില്ല എന്നതിന്റെ ശുഭസൂചനയാണെന്നും ശാരദക്കുട്ടി പറയുന്നു. ഈ കരുത്ത്, ഈ ഒരുമ ഒരു ദുരാരോപണ പ്രളയത്തിനും തടുക്കാനാകാത്തത്. വലിയ പ്രതീക്ഷ തരുന്നത്. അത് തകര്‍ക്കാതെ കാക്കാനുള്ള വിവേകവും കലാലയങ്ങളിലെ രാഷട്രീയ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സാംസ്‌കാരിക പ്രബുദ്ധതയുള്ളതാക്കുവാനുള്ള ഉത്തരവാദിത്തവും അവരില്‍ നിക്ഷിപ്തമാണ്. മാനവികതാ സങ്കല്പങ്ങളിലൂന്നിയ പുതിയ സമര മുദ്രാവാക്യങ്ങള്‍ കാംപസുകളില്‍ മുഴങ്ങട്ടെയെന്നും ശാരദക്കുട്ടി ഫെയ്‌സ് ബു്ക്കില്‍ കുറിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ തിങ്കളാഴ്ച നടന്ന  തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം നേടിയിരുന്നു.  കാലിക്കറ്റ്  സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളേജുകളില്‍ 140ലും എസ്എഫ്‌ഐ ചരിത്രവിജയം നേടി. സമരോല്‍സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ത്ഥിത്വം എന്ന മുദ്രാവാക്യമുയര്‍ത്തി പിടിച്ചാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com