പ്രളയ സഹായം ചോദിക്കേണ്ടത് വാര്‍ത്താസമ്മേളനത്തിലൂടെയല്ല: കേരളത്തിലെ മന്ത്രിമാരോട് ജെയ്റ്റ്‌ലി

രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
പ്രളയ സഹായം ചോദിക്കേണ്ടത് വാര്‍ത്താസമ്മേളനത്തിലൂടെയല്ല: കേരളത്തിലെ മന്ത്രിമാരോട് ജെയ്റ്റ്‌ലി


ന്യൂഡല്‍ഹി: പ്രളയം വരുത്തിവെച്ച ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം എത്തിക്കുമെന്ന് ക്ന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടത്. രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നില്‍ അന്താരാഷ്ട്ര കാരണങ്ങളാണെന്നും ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടില്ല. കുറച്ച് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മറ്റ് കറന്‍സികളേക്കാള്‍ രൂപ ശക്തമായ നിലയിലാണ്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല'- അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 71.97 വരെ ഇടിഞ്ഞു. കൈവശമുള്ള വിദേശ നാണയശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വിറ്റുമറിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായതോടെ, പിന്നീട് മൂല്യം 71.75ലേക്ക് നിജപ്പെട്ടു. ഇന്ന് മാത്രം 18 പൈസയുടെ തകര്‍ച്ച രൂപ നേരിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com