വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തു; വൈദികനുമായി അടുപ്പമുണ്ടെന്ന് ഭര്‍ത്താവിന്റെ മൊഴി

മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍  വൈദികനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന
വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തു; വൈദികനുമായി അടുപ്പമുണ്ടെന്ന് ഭര്‍ത്താവിന്റെ മൊഴി


കോട്ടയം: വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വൈദികനെതിരെ ആരോപണം. സംഭവത്തില്‍ വീട്ടമ്മയുടെ  ഭര്‍ത്താവ് വൈദികനെതിരെ പൊലീസിന് മൊഴി നല്‍കി. പനച്ചിക്കാട് കുഴിമറ്റം ബഥനി ആശ്രമത്തിന് സമീപം പുലിപ്രയില്‍ റെജി പി വര്‍ഗീസിന്റെ ഭാര്യ ഷൈനിയെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഇതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ചോദ്യം ചെയ്തതോടെയാണ് വൈദികനുമായി അടുപ്പമുണ്ടെന്ന് മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍  വൈദികനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. എട്ടുമാസം മുന്‍പ് വൈദികന്‍, മരിച്ച ഷൈനിയുടെ കൈയില്‍ നിന്ന് രണ്ട് ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഈ പണം ഉപയോഗിച്ച് വൈദികന്‍ കാര്‍ വാങ്ങിയിരുന്നതായാണ് ഷൈനിയുടെ ഭര്‍ത്താവ് പറയുന്നത്. ഈ പണം വൈദികന്‍ ഷൈനിക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com