അറവുമാലിന്യം ഭക്ഷിച്ച് കാക്കകളും നായ്ക്കളും പരുന്തും ചത്തു; സംഭവം പാലക്കാട് നഗരസഭയുടെ അറവുശാലയില്‍

വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വില്‍പ്പന നടത്തിയ മാംസത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം ഉള്ളതിനാല്‍ അവ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്
അറവുമാലിന്യം ഭക്ഷിച്ച് കാക്കകളും നായ്ക്കളും പരുന്തും ചത്തു; സംഭവം പാലക്കാട് നഗരസഭയുടെ അറവുശാലയില്‍

പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച് കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. ഇവിടെ നിന്നുമുള്ള മാംസാവശിഷ്ടങ്ങള്‍ ഭക്ഷിച്ച കാക്കകള്‍ കൂട്ടത്തോടെ ചത്തപ്പോള്‍ രണ്ട് തെരുവ് നായ്ക്കള്‍ക്കും ഒരു പരുന്തിനുമാണ് ജീവന്‍ നഷ്ടമായത്. 

മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടെ നഗരസഭയുടെ ആരോഗ്യ വിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം, മൃഗസംരക്ഷണം വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അറവ് ശാലയ്ക്ക് സമീപത്തുള്ള കിണറുകളിലെ ജലം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇവിടെ നിന്നും വീടുകളിലേക്കും, ഹോട്ടലുകളിലേക്കും വില്‍പ്പന നടത്തിയ മാംസത്തില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന സംശയം ഉള്ളതിനാല്‍ അവ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അറവുശാലയുടെ സമീപത്തുള്ള വീടുകളിലെ കിണറ്റിലാണ് കാക്കകളെ ചത്തു വീണ നിലയില്‍ കണ്ടെത്തിയത്. 

അറവ് മാലിന്യത്തിലെ വിഷാംശം നഗരസഭയുടെ ആരോഗ്യ വിഭാഗവും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലായതിനാല്‍ അവയെ കൊല്ലനായി വിഷം കലര്‍ത്തിയതാവാം എന്നും സൂചനയുണ്ട്. ഒരു കാക്കയേയും നായയേയും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതില്‍ നിന്നു വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com