പുഴകളിലെ അപ്രതീക്ഷിത മാറ്റത്തിന്റെ കാരണം തിരഞ്ഞ് സര്‍ക്കാര്‍; ഇത് പുതിയ പ്രതിഭാസം എന്ന് വിലയിരുത്തല്‍

മഴയില്‍ പെട്ടെന്നുണ്ടായ കുറവും, പുഴയില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി വെള്ളം കൂടുതല്‍ ഒഴുകി പോയതുമാണ് ക്രമാതീതമായി വെള്ളം കുറഞ്ഞതിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്
പുഴകളിലെ അപ്രതീക്ഷിത മാറ്റത്തിന്റെ കാരണം തിരഞ്ഞ് സര്‍ക്കാര്‍; ഇത് പുതിയ പ്രതിഭാസം എന്ന് വിലയിരുത്തല്‍

കോഴിക്കോട്: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്തെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ഈ അപ്രതീക്ഷിത മാറ്റത്തിന്റെ കാരണം അറിയാന്‍ സര്‍ക്കാര്‍. സിഡബ്ലുആര്‍ഡിഎമ്മിന്റെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

സംസ്ഥാനത്തെ നാല്‍പ്പത്തിനാല് പുഴകളെ സംബന്ധിച്ചും പഠനം നടത്തും. ഇതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയില്‍ കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പുഴ, ചാലിയാര്‍ പുഴ എന്നിവിടങ്ങളില്‍ സിഡബ്ലുആര്‍ഡിഎമ്മിന്റെ സംഘം പരിശോധന നടത്തി. മഴയില്‍ പെട്ടെന്നുണ്ടായ കുറവും, പുഴയില്‍ ഉണ്ടായിരുന്ന തടസങ്ങള്‍ നീങ്ങി വെള്ളം കൂടുതല്‍ ഒഴുകി പോയതുമാണ് ക്രമാതീതമായി വെള്ളം കുറഞ്ഞതിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. 

മഴ വെള്ളം ഒഴുകി കടലില്‍ എത്താന്‍ വേണ്ട സമയം 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെയാണ്. മഴവെള്ളം ഒഴുകി പോയതിന് ശേഷം പുഴകളില്‍ ഉണ്ടാവേണ്ടത് ഭൂഗര്‍ഭ ജലമാണ്. ഇതിലെ കുറവായിരിക്കാം പുഴകളിലെ ജലനിരപ്പ് കുറയാന്‍ കാരണം. വെള്ളപ്പൊക്കത്തിന് ശേഷം ജലനിരപ്പ് താഴുന്നത് സ്വാഭാവിക കാര്യമാണ്. പക്ഷേ ഇത്തവണത്തേത് പുതിയ പ്രതിഭാസം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പുഴകളില്‍ മഴവെള്ളം നിലനിര്‍ത്തെണ്ട മണല്‍തിട്ടകളും മറ്റും പ്രളയത്തില്‍ ഒഴുകി പോയതും വരള്‍ച്ചയ്ക്ക് കാരണമാണ്. പെരിയാര്‍, കബനി നദിയില്‍ ഉള്‍പ്പെടെ മുന്‍പെങ്ങും ഇല്ലാത്ത വിധത്തിലാണ് ജലനിരപ്പ് താഴ്ന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com