'എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു; ക്രൈംബ്രാഞ്ചില്‍ വിശ്വാസം നഷ്ടപ്പെട്ടു, ഞങ്ങളെ പ്രതിയാക്കുമോ എന്നാണ് പേടി'യെന്നും ഗവാസ്‌കറിന്റെ ഭാര്യ

പൊലീസ് ഉദ്യോഗസ്ഥര്‍ വഴിയും അഭിഭാഷകര്‍ വഴിയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി
'എഡിജിപിയുടെ മകളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു; ക്രൈംബ്രാഞ്ചില്‍ വിശ്വാസം നഷ്ടപ്പെട്ടു, ഞങ്ങളെ പ്രതിയാക്കുമോ എന്നാണ് പേടി'യെന്നും ഗവാസ്‌കറിന്റെ ഭാര്യ

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ. കുറ്റപത്രം സമര്‍പ്പിക്കേണ്ട ദിവസമായിട്ടും അത് സമര്‍പ്പിക്കാതെ വൈകിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും അവര്‍ ആരോപിച്ചു. ക്രൈം ബ്രാഞ്ചില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേസില്‍ കുടുക്കിക്കളയുമോ എന്ന ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ വഴിയും അഭിഭാഷകര്‍ വഴിയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

ബറ്റാലിയന്‍ എഡിജിപി സുേദഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പരാതി നല്‍കുകയും മകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എഡിജിപിയുടെ മകള്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിലും മുതുകിലും ഇടിച്ചുവെന്നായിരുന്നു ഗവാസ്‌കറുടെ പരാതി. കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ചതഞ്ഞുവെന്നാണ് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുേദഷ് കുമാര്‍ അതു നടക്കില്ല എന്നു കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായി നേരത്തെ ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. 

ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളെ ഉടന്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഗവാസ്‌കറിന്റെ ഭാര്യയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍. ജൂണ്‍ മാസം 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പുറത്തായപ്പോള്‍ മുതല്‍ കേസ് അട്ടിമറിക്കാന്‍ ഉന്നത ഐപിഎസുകാര്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com