കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പിസി ജോര്‍ജിന് സമന്‍സ്; 20ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണം

കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പിസി ജോര്‍ജിന് സമന്‍സ്; 20ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണം
കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പിസി ജോര്‍ജിന് സമന്‍സ്; 20ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണം

ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്ക്ക് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചു. ജോര്‍ജ് ഈ മാസം 20ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. 

ലൈംഗിക പിഡന കേസില്‍ ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ മാധ്യമങ്ങളോടു സംസാരിച്ച പിസി ജോര്‍ജിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നത്. ഇതിനിടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ജോര്‍ജ് ഇന്നും രംഗത്തുവന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ടെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില അപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളെ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകളുടെ ഇപ്പോഴത്തെ സമരം. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയര്‍ച്ചയെ കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോര്‍ജ് ചോദിച്ചു.

ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാദ്ധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ പരിചയമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. തന്നെ മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട. ദേശീയ വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചു.

കന്യാസ്ത്രീ നിയമ പരിരക്ഷയാണ് തേടുന്നതെങ്കില്‍ അതിനെ പിന്തുണയ്ക്കും. എന്നാല്‍,? മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. െ്രെകസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോക വ്യാപകമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com