പ്രളയത്തിന് പിന്നാലെ പുഴമത്സ്യങ്ങളില്‍ രോഗബാധ; 'കടല്‍ ചൊറി'യുടെ ഭീഷണിയിലും മത്സ്യത്തൊഴിലാളികള്‍ 

കുത്തിയൊലിച്ചുവന്ന മലവെളളം പ്രളയം സൃഷ്ടിച്ച പുഴയിലെ മത്സ്യങ്ങളില്‍ ചിലതിന് രോഗബാധ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കുത്തിയൊലിച്ചുവന്ന മലവെളളം പ്രളയം സൃഷ്ടിച്ച പുഴയിലെ മത്സ്യങ്ങളില്‍ ചിലതിന് രോഗബാധ. പെരിയാറും ചാലക്കുടിയാറും സന്ധിച്ചശേഷം കൊടുങ്ങല്ലൂര്‍ കായലിലും പിന്നിട് അറബിക്കടലിലും പതിക്കുന്ന ഭാഗത്തെ പുഴമത്സ്യങ്ങളില്‍ ചിലതിനാണ് രോഗബാധ കണ്ടെത്തിയത്. രുചിയേറിയ കായല്‍-പുഴ മത്സ്യങ്ങള്‍ക്ക് പേരുകേട്ട പ്രദേശങ്ങളിലാണ് പുറംഭാഗത്ത് ചൊറിപിടിച്ച പോലെയുളള അവസ്ഥ കാണുന്നത്.

പ്രളയത്തെ തുടര്‍ന്ന് വെളളത്തിനുണ്ടായ പെട്ടെന്നുളള വ്യത്യാസവും ചെളിമൂലമുളള ഓക്‌സിജന്റെ കുറവുമാണ് ഇതിന് കാരണമെന്ന് പറയുന്നു. ശാസ്ത്രീയ പഠനങ്ങള്‍ ഒരു വകുപ്പും ഇതുവരെ നടത്തിയിട്ടില്ല. ഡാമുകള്‍ തുറന്നുവിട്ടശേഷം തീരദേശത്തെ കായലിലും പുഴയിലും ഇതുവരെ കണ്ടിട്ടില്ലാത്ത പലമത്സ്യങ്ങളും ചീനവലയിലും ചൂണ്ടയിലും ലഭിക്കുന്നുണ്ട്. എന്നാല്‍ വേലിയേറ്റം ശക്തിപ്പെട്ടതോടെ കടല്‍ചൊറി എന്ന് വിളിക്കുന്ന നീരാളി പോലുളള വലിയ ജീവി വലയില്‍ കുടുങ്ങുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com