ഇത് അരക്ഷിത കേരളം; ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് പൊതുസമൂഹത്തോട് പറയൂ സര്‍ക്കാരെ: ജേക്കബ് തോമസ്

കന്യാസ്ത്രീയെ മഠത്തില്‍ പീഡിപ്പിച്ചത് ലോക്കപ്പ് പീഡനം പോലെ - കന്യാസ്ത്രീയെ പീഡിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തി - ഇത് സുരക്ഷിത കേരളമല്ല, അരക്ഷിത കേരളമാണെന്നും ജേക്കബ് തോമസ്
ഇത് അരക്ഷിത കേരളം; ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് എന്തെന്ന് പൊതുസമൂഹത്തോട് പറയൂ സര്‍ക്കാരെ: ജേക്കബ് തോമസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാ്‌ങ്കോ മുളയ്ക്കലിനെതിരെ പ്രതികരണവുമായി ജേക്കബ് തോമസ് ഐപിഎസ്. കന്യാസ്ത്രീയെ മഠത്തില്‍ പീഡിപ്പിച്ചത് ലോക്കപ്പ് പീഡനം പോലെയെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു. മഠത്തിനുള്ളില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണെന്നും ഇത് സുരക്ഷിത കേരളമല്ല, അരക്ഷിത കേരളമാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

നീതിക്കായി കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് സംസ്ഥാനം സുരക്ഷിതമാണോ അരക്ഷിതമാണോ എന്നുള്ള വലിയ ചോദ്യമാണ് ഉയര്‍ത്തുന്നതെന്നും ജേക്കബ് തോമസ് തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ മേലധികാരികളെ അനുസരിച്ചു വ്രതനിഷ്ഠയോടെ കഴിയുന്നവരാണ്. ലോക്കപ്പില്‍ ഒരാളെ അടിക്കുന്നതു ഹീനമാണ്. കാരണം അയാള്‍ നിസ്സഹായനാണ്. അതുപോലെ അന്ത്യന്തം ഹീനമായി പ്രവൃത്തിയാണ് കന്യാസത്രീയെ മഠത്തില്‍ പോയി പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജലന്തര്‍ ബിഷപ്പിനെ എന്തുകൊണ്ട് അറസ്റ്റുചെയ്യുന്നില്ല എന്നു സര്‍ക്കാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട സമയമാണിതെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com